നമ്മുടെ ഇടവകയുടെ നോമ്പുകാല ബൈബിൾ കൺവെൻഷൻ മാർച്ച് 15, 22, 29 ഞായറാഴ്ചകളിൽ നടക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചു ഈ യോഗങ്ങളിൽ നിർബന്ധമായും സംബന്ധിക്കണം. ഇത്തവണ കൺവെൻഷനോട് ചേർന്നു വൈകുന്നേരം 4 മുതൽ 5.30 വരെ ആരാധന പഠനം ക്രമീകരിക്കുന്നുണ്ട്. വി. കുർബാനയെ കുറിച്ചുള്ള പഠനമാണ് നടക്കുന്നത്. ദൈവവചനത്തിന്റെ ആത്മാവിൽ നമ്മുടെ ഇടവക ആത്മീക അഭിവൃദ്ധിയിലേക്കു വളരട്ടെ. നമ്മുടെ സഭജീവിതവും കുടുംബജീവിതവും വ്യക്തിജീവിതങ്ങളും വചനാധിഷ്ഠിതമാകട്ടെ. പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം. സുവിശേഷ പ്രസംഗകരായി വരുന്ന വൈദീകരെ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കാം. ഒരിക്കൽകൂടി എല്ലാവരെയും ഈ വചന വിരുന്നിലേക്ക് ദൈവനാമത്തിൽ ക്ഷണിക്കുന്നു.
ഫാ. എബ്രഹാം കാരാമേൽ
ഫാ. സിബി മാത്യു വർഗ്ഗീസ്

