പഠനത്തിൽ സമർത്ഥരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സഭാ മാനവശാക്തീകരണ വിഭാഗം (HRM), ICON Charities ഉം ആയി ചേർന്ന് നൽകുന്ന സ്കോളർഷിപ്പിന് (ESS) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോമും, Self Appraisal Form ഉം, മാർഗ്ഗനിർദ്ദേശങ്ങളും താഴെ കൊടുക്കുന്ന Website -ൽ നിന്നോ PDF Format ൽ നിന്നോ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
യോഗ്യത: പ്ലസ് വൺ മുതൽ ഡിഗ്രി വരെ (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ).
അപേക്ഷ ഫോറം:
https://mosc.in/downloads/eds/ വെബ്സൈറ്റിൽ നിന്നും 2026 ഓഗസ്റ്റ് 1 മുതൽ ഡൗൺലോഡ് ചെയ്യാം.
📍 അപേക്ഷ (ഒറിജിനൽ hard copy) സമർപ്പിക്കേണ്ടത് എവിടെ?
1. മുൻഗണനാ ഭദ്രാസനങ്ങൾ (ബ്രഹ്മവാർ, മലബാർ, ബത്തേരി, തൃശ്ശൂർ, അങ്കമാലി, ഇടുക്കി, നിലയ്ക്കൽ): അതാതു ഭദ്രാസന HRM വിഭാഗത്തിൽ.
2. Peermade MBC കോളേജ് വിദ്യാർത്ഥികൾ: കോളേജ് ഓഫീസിൽ.
3. കോട്ടയം ഭദ്രാസനം: പാമ്പാടി ദയറാ
4. മറ്റു ഭദ്രാസനങ്ങളിലുള്ളവർ: ദേവലോകം HRM ഓഫീസിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
2026 ഓഗസ്റ്റ് 31
📞 ഫോൺ: 0481-2578500
📧 ഇമെയിൽ: hrm@mosc.in
