കർത്താവിൽ പ്രിയരെ
ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മ നമ്മുടെ ഇടവകയുടെ പ്രധാനപെരുന്നാളായി ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണല്ലോ. ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ 2025 ഡിസംബർ 14-ാം തീയതി കൊടിയേറ്റുന്നതോടെ ആരംഭിക്കുന്നതും 20, 21 തിയതികളിലെ പെരുന്നാൾ ശുശ്രൂഷകളോടെ സ്ഥാപിക്കുന്നതുമാണ്. ഇടവക മെത്രാപ്പോലിത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മോർ ദീയസ്‌കോറോസ് തിരുമേനിയുടെയും മുഖ്യകാർമ്മികതത്തിൽ ആയിരിക്കും പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
ഈ വർഷവും ക്രിസ്‌മസ് കരോൾ ഇടവകയിലെ പ്രാർത്ഥനാഗ്രൂപ്പുകളുടെ നേത്യത്വത്തിലായിരിക്കും നടത്തപ്പെടുക. പെരുന്നാൾ ശുശ്രൂഷകളിലും ക്രിസ്‌മസിൻ്റെയും പുതുവത്സരത്തിൻ്റെയും ആരാധനകളിലും ഇടവകാംഗങ്ങൾ എല്ലാവരുടെയും പൂർണ്ണ സഹകരണവും സാന്നിദ്ധ്യവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വർഷത്തെ പെരുന്നാളിൻ്റെ അനുഗ്രഹകരമായ നടത്തിപ്പിന് ഇടവകയിലെ എല്ലാ അംഗങ്ങളും പെരുന്നാൾ ഓഹരികളെടുത്ത് പങ്കാളികളാകണമെന്ന് പ്രത്യേകം താത്പര്യപ്പെടുന്നു.
ബെയ്‌സി ജോർജ് ചെങ്ങനാക്കുന്നേൽ (ഫൈനാൻസ് സൂപ്രണ്ട്)
എൽദോസ് ജോൺ കൂനംപേഴുങ്കൽ (സെക്രട്ടറി)
ഫാ. എബ്രഹാം കാരാമേൽ (വികാരി)
ഫാ. സിബി മാത്യു വർഗീസ് സഹവികാരി
