വലിയ നോമ്പാചാരണവും പീഢാനുഭവാഴ്ച ശുശ്രൂഷകളും

കർത്താവിൽ പ്രിയരേ,


പരിശുദ്ധ വലിയ നോമ്പിലേക്ക് നാം കടന്നിരിക്കുകയാണല്ലോ. പരിശുദ്ധ സഭ മുഴുവനും പ്രത്യേക പ്രാർത്ഥനയിലും ഉപവാസത്തിലും ജാഗരണങ്ങളിലും ആയിരിക്കുന്ന വൃതകാലമാണിത്. ഈ നോമ്പുകാലത്ത് അപ്പോസ്തോലനായ വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നതുപോലെ, “പരിശുദ്ധാത്മാവിൽ ദൈവത്തിൻ്റെ വാസസ്ഥലമായി നാം പണിയപ്പെടുന്നതിന്” (എഫേ. 2:22) നമുക്ക് സ്വയം സമർപ്പിക്കാം. ഈ നോമ്പിൽ എല്ലാ ദിവസവും നമ്മുടെ ദേവാലയത്തിൽ പ്രത്യേക സന്ധ്യാനമസ്‌കാരം (6.00-6.30 pm) നടത്തി വരുന്നുണ്ട്. സന്ധ്യാസമയങ്ങളിൽ അല്‌പസമയം
ദേവാ ലയത്തിലായിരിക്കുന്നതും നമസ്‌കാരങ്ങളിൽ പങ്കുകൊള്ളുന്നതും അനുഗ്രഹകരമായ അനുഭവമാണ്. അതോടൊപ്പം ദേവാലയത്തിൽ വച്ച്
ക്രമീകരിക്കപ്പെടുന്ന വിവിധ പ്രാർത്ഥനകളുടെയും ആരാധനകളുടെയും വിശദമായ സമയക്രമം ചുവടെ ചേർക്കുന്നു.

നിങ്ങൾ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും സാന്നിധ്യവും എല്ലാ ശുശ്രൂഷകളിലും ഉണ്ടാകണമെന്ന് പ്രത്യേകം
താത്പര്യപ്പെടുന്നു.

ഫാ. എബ്രഹാം കാരാമേൽ (വികാരി)
ഫാ. സിബി മാത്യു വർഗീസ് (സഹവികാരി)
ബെയ്‌സി ജോർജ് ചെങ്ങനാകുന്നേൽ (ഫിനാൻസ് സൂപ്രണ്ട്)
എൽദോസ് ജോൺ കൂനംപേഴുങ്കൽ (സെക്രട്ടറി)


മൂവാറ്റുപുഴ
01-03-2026

Scroll to Top