എഡ്യൂക്കേഷണൽ സ്പെഷ്യൽ സ്കോളർഷിപ്പ് (ESS) 2026

പഠനത്തിൽ സമർത്ഥരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സഭാ മാനവശാക്തീകരണ വിഭാഗം (HRM), ICON Charities ഉം ആയി ചേർന്ന് നൽകുന്ന സ്കോളർഷിപ്പിന് (ESS) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോമും, Self Appraisal Form ഉം, മാർഗ്ഗനിർദ്ദേശങ്ങളും താഴെ കൊടുക്കുന്ന Website -ൽ നിന്നോ PDF Format ൽ നിന്നോ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

യോഗ്യത: പ്ലസ് വൺ മുതൽ ഡിഗ്രി വരെ (പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ).

അപേക്ഷ ഫോറം:
https://mosc.in/downloads/eds/ വെബ്‌സൈറ്റിൽ നിന്നും 2026 ഓഗസ്റ്റ് 1 മുതൽ ഡൗൺലോഡ് ചെയ്യാം.

📍 അപേക്ഷ (ഒറിജിനൽ hard copy) സമർപ്പിക്കേണ്ടത് എവിടെ?
1. മുൻഗണനാ ഭദ്രാസനങ്ങൾ (ബ്രഹ്മവാർ, മലബാർ, ബത്തേരി, തൃശ്ശൂർ, അങ്കമാലി, ഇടുക്കി, നിലയ്ക്കൽ): അതാതു ഭദ്രാസന HRM വിഭാഗത്തിൽ.
2. Peermade MBC കോളേജ് വിദ്യാർത്ഥികൾ: കോളേജ് ഓഫീസിൽ.
3. കോട്ടയം ഭദ്രാസനം: പാമ്പാടി ദയറാ
4. മറ്റു ഭദ്രാസനങ്ങളിലുള്ളവർ: ദേവലോകം HRM ഓഫീസിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
2026 ഓഗസ്റ്റ് 31
📞 ഫോൺ: 0481-2578500
📧 ഇമെയിൽ: hrm@mosc.in

Scroll to Top