പ്രിയരേ,
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കമായി. ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ജൂൺ 16 മുതൽ ജൂൺ 30 വരെ ലഭ്യമാണ്. 34 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. 15 മുതൽ 20 മിനിറ്റിനുള്ളിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാം. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ഒരു ‘സെൽഫ് എന്യൂമറേഷൻ ഐഡി’ (Self Enumeration ID) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ ഈ ഐഡി കൈമാറുക. എല്ലാവരും നിർബന്ധമായും ഈ പ്രക്രിയയുടെ ഭാഗമാകണം.
നമ്മുടെ ഇടവകയിൽ ഡിജിറ്റൽ സെൻസസിന്റെ ഭാഗമാകുവാൻ പരിമിതികൾ ഉള്ളവർക്കുവേണ്ടി (സ്മാർട്ട് ഫോൺ/കമ്പ്യൂട്ടർ ഇല്ലാത്തവർ, ഉപയോഗിക്കാൻ അറിയാത്തവർ) അടുത്ത ഞായറാഴ്ച (21-06-2026) നമ്മുടെ കത്തീഡ്രലിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരു Help Desk നമ്മുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കും. മൂവാറ്റുപുഴ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥനും നമ്മുടെ ഇടവകാംഗവുമായ ശ്രീ. ജോർജ് നയിക്കുന്ന Help Desk വഴി നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സെൻസസിൽ പങ്കെടുക്കാൻ വരുന്നവർ OTP ലഭിയ്ക്കത്തവണ്ണം മൊബൈൽ ഫോണുമായി വരണം.
വികാരി
