അനുഗ്രഹാശംസ

നമ്മുടെ സെൻ്റ് തോമസ് കത്തീഡ്രലിൻ്റെ വിവിധ ശുശ്രൂഷകളും പ്രവർത്തനങ്ങളും സഭാംഗങ്ങളിലും പ്രത്യേകാൽ ഇടവകാംഗങ്ങളിലും എത്തിക്കുന്നതിൻ്റെ ഭാഗമായി പള്ളിയുടെ ആവശ്യത്തിലേക്കായി പുതിയൊരു വെബ്സൈറ്റ് ആരംഭിക്കുന്നു എന്നറിയുന്നതിൽ പ്രത്യേകം സന്തോഷിക്കുന്നു. മൂവാറ്റുപുഴ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയം എന്ന നിലയിൽ ഈ കാലഘട്ടത്തിൽ തികച്ചും ഗൗരവപൂർവ്വമായ ശുശ്രൂഷയാണ് ഈ ഇടവകക്ക് നിർവ്വഹിക്കാനുള്ളത്. ഇടവകയുടെ ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനും വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന ഈ ഇടവകയിലെ അംഗങ്ങളെ ഒന്നുചേർത്ത് ഇടവക കുടുംബത്തെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കി ദൈവരാജ്യ ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനും ഈ വെബ്സൈറ്റ് നിശ്ചയമായും സഹായകമാകും. ഈ സംരംഭം പൂർത്തിയാക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്ന പള്ളി ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഇടവകയുടെ അനുഗ്രഹത്തിന് കാരണമായിതീരട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ദൈവം അനുഗ്രഹിക്കട്ടെ.

നിങ്ങളുടെ,

ഡോ. തോമസ് അത്താനാസിയോസ്
മെത്രാപ്പോലിത്ത

Scroll to Top