Santhom Meet ’25

കർത്താവിൽ പ്രിയരെ,

മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ഇടവകദിനവും കുടുംബസംഗമവും സാന്തോം മീറ്റ് 2025, നവംബർ 23-ാം തീയതി ഞായറാഴ്ച്‌ച നടത്തുവാൻ ക്രമീകരണം ചെയ്‌തിരിക്കുകയാണ്. നമ്മുടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും ഒരുമിച്ച് കൂടുന്ന ഈ സംഗമം കുടുംബങ്ങൾ തമ്മിൽ പരസ്‌പരം അറിയുന്നതിനും അതുവഴി ഇടവക കൂട്ടായ്‌മ ശക്തമാക്കുന്നതിനും സഹായിക്കും. ഈ പരിപാടിയോടനുബന്ധിച്ച് കുടുംബനവീകരണ ക്ലാസും കുട്ടികൾക്കും മുതിർന്നവർക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും ക്രമീകരിക്കുന്നുണ്ട്. നമ്മുടെ ഇടവ
കയിലെ ആറ് പ്രാർത്ഥനായോഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന സംഗീത-പ്രസംഗ- ബൈബിൾ ക്വിസ് മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഈ മത്സരങ്ങൾക്ക് റവ. ഫാ. ഷാനു എബ്രഹാം (മലബാർ ഭദ്രാസനം) നേതൃത്വം നൽകും.

വന്ദ്യനായ റവ. ഫാ. എബ്രഹാം കോശി കുന്നുംപുറത്ത് അച്ചൻ ക്യൂറേറ്റർ ആയി ക്രമീകരിക്കുന്ന ‘ഫിലോബിബ്ലിക്ക എക്‌സിബിഷൻ’ ആണ് ഈ പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാലഘട്ടങ്ങളിൽ, വിവിധ ഭാഷകളിൽ തയ്യാറാക്കിയ വേദപുസ്‌തകങ്ങൾ, വിവിധ സഭാ പാരമ്പര്യങ്ങളിൽ നിന്നുള്ള കുരിശുകൾ തുടങ്ങി നിരവധി വിലപ്പെട്ട പൗരാണിക ശേഖരത്തിൻ്റെ പ്രദർശനമാണ് ഇത്.

പ്രാർത്ഥനായോഗങ്ങളുടെ നേതൃത്വത്തിലുള്ളതും കുടുംബങ്ങൾ നടത്തുന്നതുമായ ഭക്ഷണ സ്റ്റാളുകളും കുടുംബസംഗമവേദിക്ക് പുതിയ രുചി അനുഭവങ്ങൾ സമ്മാനിക്കും. ഈ കുടുംബസംഗമദിനത്തിൽ നമ്മുടെ ഇടവകയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.

കുടുംബസംഗമംവഴി സമാഹരിക്കുന്ന മുഴുവൻ തുകയും ഇടവകയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയായിരിക്കും ഉപയോഗിക്കുക. ഇടവകാംഗങ്ങൾ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ഈ പരിപാടിയിൽ ആദിയോടന്തം പങ്കെടുത്ത് അനുഗ്രഹകരമാക്കണമെന്നും കർതൃ്നാമത്തിൽ താത്പര്യപ്പെടുന്നു.

Scroll to Top