പ്രിയരേ,
ഇന്നു ജൂൺ 19 ലോക വായനദിനമാണല്ലോ. ഒരു പുസ്തകം തുറക്കുമ്പോൾ, നാം ഒരു പുതിയ ലോകത്തേക്ക് കാലെടുത്തുവെക്കുകയാണ്. അറിവിന്റെയും വിശാലമായ ചിന്തകളുടെയും ലോകം നമുക്കായി തുറന്നുതരുന്ന വായനയെ ജീവിതത്തിന്റെ ഭാഗമാക്കാം. ഈ ഉദ്ദേശത്തോടെ നമ്മുടെ ഇടവകയിൽ “സേല” (Selah) എന്നപേരിൽ ഒരു Book Club ആരംഭിക്കുകയാണ്. ഈ വായന കൂട്ടായ്മയിൽ നമ്മുടെ ഇടവകയിൽ പ്രായഭേദമെന്യേ ആർക്കും അംഗങ്ങളാകാം. ഈ ബുക്ക് ക്ലബ്ബിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ പേരും, ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം. അതിനുശേഷം അവർക്കുവേണ്ടി ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി പ്രത്യേക ക്ലാസ്സ് ഉണ്ടാകും. പുസ്തകങ്ങളെ സ്നേഹിക്കുന്ന വായിക്കുവാൻ താൽപ്പര്യമുള്ള എല്ലാവർക്കും സ്വാഗതം.
വികാരി
സേലാ ബുക്ക് ക്ലബ് ഉദ്ഘാടനം ജൂൺ 21 വിശുദ്ധ കുർബാന ശേഷം ആദ്യ അംഗങ്ങൾ പുസ്തകങ്ങൾ കൈ മാറ്റം ചെയ്തു കൊണ്ട് നടത്തി.
