അഭി. തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ എഴുപത്തിനാലാമത് ജന്മദിനം (74th birthday) 28-06-2026 ന് പ്രാർത്ഥനപൂർവം ആഘോഷിച്ചു. അഭി. തിരുമേനി വി. കുർബാന അർപ്പിച്ചു, തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ആറന്മുള MLA അഡ്വ. അബിൻ വർക്കി, മൂവാറ്റുപുഴ ചെയർപേഴ്സൺ ശ്രീമതി. ജോയ്‌സ് മേരി ആന്റണി, വാർഡ് കൗൺസിലർ ശ്രീമതി. രാജശ്രീ രാജു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഒപ്പം, അടുത്ത വർഷം 75-മത് ജന്മദിനത്തിൽ ഭവനരഹിതരായ ഒരു കുടുംബത്തിനു ഭവനം നിർമിച്ചു നൽകുവാൻ തക്കവണ്ണം “ജൂബിലി ഭവനപദ്ധതി“ക്ക് അന്നേദിവസം തുടക്കം കുറിച്ചു.
അഭിവന്ദ്യ തിരുമേനിയുടെ ജന്മദിനാഘോഷത്തിൽ പങ്കുചേർന്ന് ആശംസകൾ നേരുകയും, പള്ളിയിലെ ശുശ്രൂഷകളിലും പൊതുസമ്മേളനത്തിലും സംബന്ധിക്കുകയും, ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകുകയും ചെയ്ത എല്ലാ ഇടവകാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. അഭി. പിതാവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി നമുക്ക് പ്രാർത്ഥിക്കാം.






















