Cathedral News Dec 2025

മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രൽ ചരിത്രത്തിൽ പിന്നിട്ട നാൾവഴികൾ അനുഗ്രഹങ്ങളുടെയും ദൈവത്തിൻ്റെ കരുതലിൻ്റെയും കഥകൾ വിളിച്ചു പറയുന്നുണ്ട്. കാലം മുന്നോട്ടുവെച്ച എല്ലാ പ്രതിസന്ധികളെയും ദൈവാശ്രയത്തോടെ അതിജീവിച്ചാണ് ഇന്നുകാണുന്ന നിലയിൽ ഇടവക എത്തിയത്. മൂവാറ്റുപുഴ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ കോലഞ്ചേരി, ആലുവ, കോതമംഗലം, തൊടുപുഴ, കൂത്താട്ടുകുളം വരെ വ്യാപിച്ചു കിടക്കുന്ന കുടുംബങ്ങളുണ്ട്. ഞായറാഴ്‌ചയിലെ രണ്ടു വി. കുർബാനകളിലായി വന്നുപോകുന്ന ആളുകൾ പരസ്പ‌രം കാണുന്നതും സംസാരിക്കുന്നതും പീഡാനുഭവ വാരാചാരണ ആരാധനകളിലും, വലിയ പെരുന്നാളിലും കൂടാതെ ഇടവകയുടെ പൊതുവായ മറ്റു പരിപാടികളിലുമാണ്. പ്രാർത്ഥന യോഗങ്ങളും, ഭവനങ്ങളിലേക്കുള്ള കരോൾ കരോൾ സന്ദർശനവും, പ്രത്യേകാൽ ഈ വർഷം സംഘടിപ്പിച്ച കുടുംബസംഗമവും ഇടവക ജനങ്ങളുടെ കൂട്ടായ്‌മക്ക് വഴിയൊരുക്കി. എങ്കിലും ഇടവകയിലെ വിശേഷങ്ങൾ പൊതുവിൽ അറിയുവാനും ആധ്യാത്മിക അഭിവൃദ്ധിക്കുതകുന്നതായ ആശയങ്ങൾ ഉൾക്കൊള്ളുന്ന നല്ല എഴുത്തുകൾ പങ്കുവെയ്ക്കുവാനും ഒരു പ്രസിദ്ധീകരണം വേണമെന്നത് കുറേകാലമായുള്ള ആഗ്രഹമായിരുന്നു. ആ ഉദ്ദേശത്തോടെ ഇന്ന് ‘കത്തീഡ്രൽ ന്യൂസ്’ (Cathedral News) എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഈ ഓൺലൈൻ ത്രൈമാസിക ഇടവകയ്ക്കായി സമർപ്പിക്കുന്നു. ഈ ഉദ്യമം ഇടവകയുടെ നന്മയ്ക്കും വളർച്ചയ്ക്കും അനുഗ്രഹത്തിനും കാരണമായിത്തീരട്ടെ.

ഫാ. സിബി മാത്യു വർഗീസ്
ചീഫ് എഡിറ്റർ

Scroll to Top