വ്രതകാലം: തിരഞ്ഞെടുപ്പിൻ്റെ കാലം
പീലാത്തോസിന്റെ അരമനയിൽ വിസ്‌തരിക്കുവാനായി യേശുവിനെ കൊണ്ടുവന്നു. പെസഹ ദിവസത്തിൽ തടവുപുള്ളികളിൽ ഒരാളെ വിട്ടയക്കുന്ന പതിവുണ്ട്. പീലാഭത്താസ് ചോദിച്ചു; യേശുവിനെ വിട്ടയക്കട്ടെ? വേണ്ട. ഞങ്ങൾക്ക് ബറാബ്ബാസിനെ മതി. യേശുവിനെ കൊല്ലുക, ബറാബ്ബാസിനെ വിട്ടയക്കുക. യേശുവും, ബറാബ്ബാസും. രണ്ടും പേരും കുപ്ര സിദ്ധരാണ്, തടവുപുള്ളികളാണ്. ബറാബ്ബാസ് റോമാ സാമ്രാജ്യത്തിനെതിരെ പരസ്യമായി പോരാടിയിരുന്ന ആളാണ്. അയാൾ എല്ലാവർക്കും ഹീറോയാണ്. നഗരത്തിലുണ്ടായ ഒരു കലഹവും കൊലപാതകവും ഹേതുവായി തടവിലായവൻ’ എന്നാണ് ലൂക്കോസ് സുവിശേഷകൻ ബറാബ്ബാസിനെ വിശേഷിപ്പിക്കുന്നത്. ദശാബ്ദങ്ങളി മായി യഹൂദന്മാരുടെയും. അവരുടെമേൽ ഭരണം നടത്തിയിരുന്ന റോമൻ ഭരണകൂടത്തിൻ്റെയും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ഉയർന്നു കേട്ടിരുന്ന പ്രതിരോധത്തിന്റെ വിപ്ലവശബ്ദമാണ് ബറാബ്ബാസ്. ഒരു തരത്തിൽ യേശുവും ഇതേകാര്യത്തിൽ വിപ്ലവം നയിച്ചയാളാണ്. പിന്നെ എന്താണ് അവരുടെ ഇടയിലെ വ്യത്യാസം. മൂല്യവ്യവസ്ഥയിലാണ് (Value System) വ്യത്യാസം. ബറാബ്ബാസ് ശക്തികൊണ്ട് (Power) കാര്യങ്ങൾ നേരിടുന്നതും. നേടിയെടുക്കുന്നതുമായ ആളാണ്.
രക്തചൊരിച്ചിലുകളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുന്ന വിപ്ലവകാരി. അയാൾക്കും ആ സമൂഹത്തിൽ അനുയായികളുണ്ടായിരുന്നു. കൊലപാതകങ്ങളും കൊള്ളിവെയ്പ്പും അമർച്ചചെയ്യലും കൊള്ളയടിക്കലുമൊക്കെയായി അയാൾ ചൂണ്ടുവിളയാടുകയായിരുന്നു. ഇപ്പോൾ പിടിയിലായി. പക്ഷേ യേശുവിന്റെ മൂല്യവ്യവസ്ഥ തീർത്തും വ്യത്യസ്‌തമാണ്. ‘യഹൂദന്മാരുടെ രാജാവാണോ?’ എന്ന ചോദ്യത്തിന് വളരെ ലളിതമായി ‘നിനക്ക് അതു അറിയാമല്ലോ’ എന്ന മറുചോദ്യത്തിൽ ഒതുക്കുകയാണ്. പീലാത്തൊസിൻ്റെ അരാനയിൽ എന്തെങ്കിലും ചെപ്പടിവിദ്യ കാട്ടി രക്ഷപെടാൻ അറിയാഞ്ഞിട്ടാണോ? അല്ല. അയാൾ നിശബ്ദനായി തന്റെ നിയോഗങ്ങളോട് ചേർന്നു നിൽക്കുകയാണ്. ക്രൂശിൽ നിന്നും ഇറങ്ങിവരാമായിരുന്നിട്ടും അയാൾ മരിക്കുവാൻ സ്വയം ഏൽപ്പിച്ചുകൊടുക്കുകയാണ്. അയാൾ സഹന ദാസനാണ് (Suffering Servant). എന്നാൽ ബറാബ്ബാസ് റോമൻ ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കുന്ന വിപ്ലവനായകനാണ്. ‘ആരെയാണ് നിങ്ങൾക്ക് ആവശ്യം’ എന്ന ചോദ്യത്തിന് ജനക്കൂട്ടത്തിന് അധികം ആലോചിക്കേണ്ടി
വന്നില്ല. അവർക്കുവേണ്ടത് ശക്തികൊണ്ട് വിപ്ലവം നയിക്കുന്ന ബറാബ്ബാസിനെയാണ്. രാജാവായിട്ടും കുരിശുമരണത്തിന് സ്വയം വിട്ടുകൊടുത്ത സഹന ദാസനെയല്ല. പീലാത്തോസിൻ്റെ അരമനയിൽ മുഴങ്ങിയ ആ ചോദ്യം ഇന്നും നമുക്ക് കേൾക്കാം. പ്രത്യേകിച്ച് ഈ നോമ്പുകാലത്തു ആ ചോദ്യത്തിന് കാതോർക്കണം.
ആരെയാണ് നിങ്ങൾക്ക് ആവശ്യം? ബറാബ്ബാസിനെയോ, യേശുവിനെയോ? രണ്ടു വഴികളാണ് മുന്നിൽ, ഒന്ന് കലഹത്തിന്റെയും മറ്റൊന്ന് സഹനത്തിൻ്റെയും. ലക്ഷ്യമല്ലേ പ്രധാനമെന്നു പറഞ്ഞു സാധൂകരിക്കാം. കലഹത്തിന്റെ വഴിയാണ് ജനക്കൂട്ട ത്തിന് (Mob) ഇഷ്‌ടം. കാരണം പൊള്ളയായ ഒരു സജീ വത ആ വഴിയിലുണ്ട്. എപ്പോഴും വഴക്കും ബഹളവും കോലാഹലവും. ശബ്ദമുഖരിതമാണ് ആ വഴി. ജനക്കൂട്ട ത്തിന് എപ്പോഴും ആകർഷനീയം അത്തരത്തിലുള്ള വഴി യാണ്. അങ്ങനെയുള്ള വഴിയേ നയിക്കുന്ന നേതൃത്വങ്ങളോടും അവർക്ക് പ്രിയമാണ്. സഹനം ബലഹീനതയുടെ ലക്ഷണമായാണ് അവർ കാണുന്നത്. വിപ്ലവത്തിൽ എന്തു സഹനം. മുൻപിലുള്ളതെല്ലാം വെട്ടിയൊതുക്കി കുതിക്കുക, അത്രതന്നെ. കലഹത്തിൻ്റെ വഴിയിൽ സൗഖ്യമില്ല. മുറിവുകൾ മാത്രം. എന്നാൽ സഹനത്തിൻ്റെ വഴിയിൽ സൗഖ്യം നടക്കുന്നുണ്ട്. മുറിവുകൾ വെച്ചുകെട്ടുന്നുണ്ട്’, സാവധാനം ഉണങ്ങുന്നുമുണ്ട്. ബറാബ്ബാസ് യുദ്ധത്തിന്റെയും ശക്തിയു ടെയും അക്രമാസക്തമായ കലാപത്തിന്റെയും വഴിയെ പ്രതിനിധീകരിക്കുന്നു. യേശു സമാധാനത്തിന്റെയും നിഷ്‌കളങ്കതയുടെയും ത്യാഗത്തിന്റെയും വഴിയെ പ്രതിനിധാനം ചെയ്യുന്നു. പീലാത്തോസ് ജനക്കൂട്ടത്തോട് അവരുടെ മുൻഗണന ചോദിക്കുമ്പോൾ, ഇതാണ് തർക്ക വിഷയം. യെരുശലേം അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. ഇന്നും നമുക്കിഷ്‌ടം പ്രകടനത്തിന്റെയും പ്രഹ സങ്ങളുടെയും വഴിയാണ്. ആളെക്കുട്ടാനും, ആളുകളിക്കാനും പറ്റിയ വഴിയാണത്. പൊതുജനശ്രദ്ധയിൽ (Limelight) സജീവമായി നിൽക്കാൻ എന്തു പബ്ലിക് സ്റ്റണ്ടും കാണിക്കും. ലക്ഷ്യം പറഞ്ഞാണ് ഇതിനെ യൊക്കെ സാധൂകരിക്കുക. ജനക്കൂട്ടത്തെ ഹരം കൊള്ളിക്കുന്ന വാക്കുകൾകൊണ്ട് മനുഷ്യമനസ്സുകളെ കീഴടക്കും. സ്വാതന്ത്ര്യത്തിനായി കേഴുന്ന മനുഷ്യരെ സംബന്ധിച്ച് ഇങ്ങനെയുള്ളവർ ഹീറോയാണ്. എന്നാൽ ക്രിസ്തുവിന്റെ വഴി കുരിശിൻ്റെ വഴിയാണ്. അവിടെ പീഡാനുഭവമുണ്ട്. സഹനമുണ്ട്. കുരിശുമരണമുണ്ട്. ആർക്കാണ് ആ വഴി ഇഷ്‌ടമാവുക? ബലഹീനനും, അശക്തനും, സ്വന്തം ജീവൻപോലും രക്ഷിക്കാൻ കെൽപ്പില്ലാത്തവനുമായ ദൈവത്തെ ആർക്കുവേണം? പക്ഷെ അവിടെയാണ് രക്ഷയെന്നു ക്രിസ്‌തു കാണിച്ചുതന്നു. അവിടെയാണ് യഥാർത്ഥ ജീവനെന്നു പിന്നീട് നമുക്ക് മനസ്സിലാകും. പ്രതികാരം ചെയ്യാൻ ആർക്കും എളുപ്പമാണ് പക്ഷേ പരിഹാരമാവാൻ അടികൊണ്ടവനെ സാധിക്കൂ. ക്രിസ്തു ആരോടും പ്രതികാരം ചെയ്യാൻ വന്നവനല്ല പരിഹാരമാവാൻ വന്നവനാണ്. ബറബ്ബാസിന്റെ വഴി പ്രതികാരത്തി ൻ്റെയാണ്. ക്രിസ്‌തുവിൻ്റേത് പരിഹാരത്തിന്റെയും.
അക്രമത്തിന്റെയും അധികാര ഗർവ്വിന്റെയും അടിച്ചമർത്തലിന്റെയും മാതൃക അവതരിപ്പിക്കുന്ന നേതൃത്വത്തോട് ചേർന്നുനിൽക്കാൻ ഒരുകൂട്ടം ആളുകൾ എന്നുമുണ്ടാകും. അവർക്കൊരിക്കലും ക്ഷമയും സഹനവും അനുരജ്ഞനവും അവതരിപ്പിക്കുന്ന നേത്യത്വത്തോട്താൽപ്പര്യം ഉണ്ടാവുകയില്ല. അവരെ സംബന്ധിച്ച് അങ്ങനെയുള്ള നേത്യത്വം ഊർജ്ജസ്വലമല്ല (Not vibrant). കുരിശിന്റെ വഴി ഉപേക്ഷിക്കാനുള്ള പ്രലോഭനങ്ങളും, ഇടർച്ചകളും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്നപരി. സഭയുടെ തീർത്ഥാടനവഴികളിൽ ഇന്നും കാണാവുന്നതാണ്. ത്യാഗപൂർവ്വം സമർപ്പിക്കുന്നതും സഹനങ്ങൾ ഏറ്റെടുക്കുന്നതും അടിമത്തമല്ല. ചൂഷണത്തിനു സ്വയംവിട്ടുകൊടുക്കുന്നത് ഭീരുത്വവുമല്ല; മറിച്ച് അതു ക്രൈസ്തവ ധീരതയാണ്. ലക്ഷ്യത്തോടൊപ്പം മാർഗവും പവിത്രമായിരിക്കണമെന്ന പ്രമാണം അടിസ്ഥാനപരമാണെന്ന് വിസ്മരിക്കരുത്.
തെറ്റുകളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമുയരുമ്പോൾ അതു പരിഹരിക്കേണ്ട വേദികൾ സഭയ്ക്കുള്ളിലും സ്വീകരിക്കേണ്ട ശൈലി ക്രിസ്‌തുമാർഗവുമാണ്. നമ്മുടെ ആഭിമുഖ്യങ്ങൾ വഴിവിട്ട് പ്രതികാര രീതികളിലേക്കു നീങ്ങാതെ എല്ലാവരെയും ക്രിസ്‌തു മിഴികളിലൂടെ ദർശിക്കുവാനും പ്രശ്‌നങ്ങൾ സുവിശേഷ മാർഗത്തിലൂടെ പരിഹരിക്കുവാനും കഴിയുന്നതാണ് യഥാർത്ഥ വിജയം. ദ്രോഹിക്കുന്നവർക്കു മാപ്പു നൽകി
ത്യാഗപൂർവ്വം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിൻന്റെ കരം അനുഗ്രഹം ചൊരിയുമെന്ന വിശ്വാസവെളിച്ചം നമ്മിൽ അണഞ്ഞുപോകരുത്.
ബറാബ്ബാസിന്റെ തുടർജീവിതത്തെ പറ്റി ആധികാരികമല്ലെങ്കിലും ഒരു ചരിത്രവായനയുണ്ട്. ആ സന്ധ്യയിൽ തന്റെ കുടുംബത്തോടൊപ്പം ഒരു അത്താഴം അയാൾ സ്വപ്‌പ്നം കണ്ടിരുന്നില്ല. നാളെ താൻ മരണശിക്ഷ ഏറ്റുവാങ്ങേണ്ടിയിരുന്ന ദിവസമാണ്. അത്താഴമേശയിൽ അയാൾ യേശുവിനെ ഓർത്തെടുക്കുകയാണ്. തനിക്കു പകരം, അല്ല തനിക്കുവേണ്ടി കുരിശുമരണം ഏറ്റുവാങ്ങിയ യേശു. അത്താഴത്തിൻ്റെ മുൻപിൽ നിന്നും അയാൾ ഞെട്ടിയെഴുന്നേൽക്കുന്നു. യേശുവിൻ്റെ പിറകേ പോകണം. എന്താണ് അയാൾക്ക് സംഭവിക്കുന്നതെന്നു കാണണം. കുരിശോളം അയാൾ യാത്രചെയ്‌തു. തന്റെ വഴിയായിരുന്നില്ല ശരി. യേശുവാണ് യഥാർത്ഥ വഴി. സഹനത്തിന്റെ വഴി. കുരിശിൻ്റെ വഴി. സത്യമുള്ള വഴി. ജീവൻ പ്രദാനം ചെയ്യുന്ന വഴി. ബറാബ്ബാസ് യേശുവിന്റെ വഴി പിന്തുടരുവാൻ തീരുമാനിച്ചു. ബറാബ്ബാസിൻ്റെയുംയേശുവിൻറെയും വഴികൾക്കിടയിലുള്ള അകലം ഒരു കുരിശിന്റെ ദൈർഘ്യം മാത്രം. നോമ്പ് ക്രിസ്‌തുവിൻ്റെ കുരിശു തേടിയുള്ള യാത്രയല്ലേ. മടക്കയാത്രയിൽ ആ ചോദ്യത്തിന് ഒരു മറുപടിയുണ്ടാവണം. ഇനി ആരെ തിരഞ്ഞെടുക്കും; യേശുവിനെയോ, ബറാബ്ബാസിനെയോ?
ഫാ. സിബി മാത്യു വർഗീസ്
ചീഫ് എഡിറ്റർ
